സല്ലാപങ്ങളൻപോടധുനാ വല്ലഭ

രാഗം: 

ദ്വിജാവന്തി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

മണ്ഡോദരി

സല്ലാപങ്ങളൻപോടധുനാ വല്ലഭ, കേൾക്ക ഭവാൻ,

കല്യാണാഗുണാലയ വീര,

മുല്ലബാണനല്ലൽ നൽകും നല്ലപൂമെയ്യുടയോനേ!

അംഗജാർത്തി തേടുന്നതിനിപ്പോൾ

അംഗന ഞാനില്ലേ? നിന്നരികിൽ,

മംഗലശീലഗുണാംഭോരാശേ?

ഭംഗിചേർന്നു സുഖമായാലിംഗനാദി ചെയ്തീടേണം

അൻപൊടു കലയ മല്പരിരംഭം, സമ്പ്രതി ലാളയ മൽകുചകുംഭം

വൻപലർസായകലീലാരംഭം

സാമ്പ്രതം വിളംബതേ എൻപതേ, വൈകാതെ ഇപ്പോൾ