രാക്ഷസേശ്വര രാജശേഖര

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

മാലി

രാക്ഷസേശ്വര, രാജശേഖര!

രാക്ഷസരോടമർചെയ്വതിനംബുരു-

ഹേക്ഷണനിങ്ങു വരുന്നെന്നാകിൽ

കാൽക്ഷണവും വൈകാതെ നമുക്കൊരു-

പേക്ഷയിതെന്തു നിനയ്ക്കിലിദാനീം?

ദേവകൾചൊല്ലാലെങ്കിലവർക്കിഹ

കേവലമിന്നിതുതന്നെ വിനാശം

കേശവനുണ്ടു സഹായമതെന്നാ-

ലാശു നമുക്കതിനില്ലെന്നുണ്ടോ?