രംഗം 9 വിശ്രവസ്സിന്റെ ഗൃഹം

ആട്ടക്കഥ: 

രാവണോത്ഭവം

മമ തനയ മാ കുരു രോദം ബാല

രാഗം: 

സുരുട്ടി

താളം: 

അടന്ത

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

കൈകസി

ആദായ പാണിദ്വിതയേന ബാലം

മാതാ സുതം സാ ഖലു ലാളയന്തീ

ബദ്ധോല്ലസദ്‌ബന്ധുരകുന്തളീകാ

കാന്തം സമീപസ്ഥിതമിത്യവോചത്

മമ തനയ, മാ കുരു രോദം ബാല,

മമ തനയ, മാ കുരു രോദം!

അമലകോമളമാം നിൻവദനാംബുജം കാണാ-

നെത്രനാളായി ഞാൻ കൊതിതേടുന്നു?

മുനിനാഥ മമ കാന്ത കരുണാനിധേ!

തനയനെ വിരവൊടു കാൺക ഭവാൻ

ജനകനായ് മരുവീടും ഭവാനെത്തന്നെ

കനിവൊടു കടാക്ഷിക്കുന്നധുനാ ബാലൻ