മാലി സുമാലി മൽസോദരന്മാരേ

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

മാല്യവാൻ

ശ്രീമത്സുവൃത്തമിദമദ്ഭുതമേവമുക്ത്വാ

ശ്രീനാരദോ നിരഗമത് സ തു വായുവീഥ്യാ

രക്ഷോവരസ്തദനു മാലിസുമാലിനൗ താ-

വാഹൂയ ചേദമവദന്നിജമന്ത്രിവീരാൻ

മാലി സുമാലി മൽസോദരന്മാരേ, ചാരേ വന്നീടുവിൻ വീരരേ

മന്ത്രവിശാരദന്മാരാകും മമ മന്ത്രിവീരന്മാരേ നിങ്ങളും

അംഭോജസംഭവനന്ദനൻ ചൊന്ന സംഭാഷണം നിങ്ങൾ കേട്ടില്ലെ?

ജഭാരിമുൻപാം വിബുധന്മാരും തത്സംഭാവിതന്മാർ മുനികളും

അംഭോരുഹാക്ഷനെക്കണ്ടുടൻ ശോകസംഭാവനം ചെയ്ക കാരണം

ലക്ഷ്മീപതി നമ്മെശ്ശിക്ഷിപ്പാൻ ദേവ-

പക്ഷമായിങ്ങു വരുന്നുപോൽ

ഇക്ഷണം നാമിനി വേണ്ടതെന്തെന്നു

ദക്ഷരാം നിങ്ങൾ ചൊല്ലീടുവിൻ