മാതാവേ ഒരു ഭർത്താവാദരാലെനിക്കിന്നു

രാഗം: 

നവരസം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

ശൂർപ്പണഖ

മാതാവേ ഒരു ഭർത്താവാദരാലെനിക്കിന്നു

സാദ്ധ്യമായീടണം താത!

ചേതോഹരനാകേണം കാതരമിഴിമാർക്കു

ചേതോജലീലചെയ്‌വാൻ ചാതുര്യനായീടേണം.

കാമിതം നിജതാതമാതാക്കളോടല്ലാതെ

കൗതുകമോടു ചൊൽവാൻ കൗമാരത്തിങ്കലുണ്ടോ?