നക്തഞ്ചരാധിപ മാല്യവൻ

രാഗം: 

ശങ്കരാഭരണം

താളം: 

അടന്ത

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

നാരദൻ

നക്തഞ്ചരാധിപ, മാല്യവൻ, മദമത്തകായജിതമാല്യവൻ

ഉക്തിം മം ശൃണു സാലകടങ്കടാ-

പൗത്ര, നിശാചരവാരിധിചന്ദ്ര

ബുദ്ധിമാനെങ്കിലും മാനസേ തവ ശത്രുമതമറിയേണമേ

മത്തനായ് മേവുമ്പോൾ തെറ്റും നൃപകാര്യം

ബുദ്ധിമതാം ബഹുമാനമതോർക്കിലോ

പാകശാസനാദിവാനവർ ക്ഷീരസാഗരേ ചെന്നങ്ങുണർത്തിനാർ

പാരമാം നിങ്ങടെ ദൂഷണം കേട്ടപ്പോൾ

നാഗാരിവാഹനൻ കോപിച്ചതുനേരം