ധനപതിതന്നുടെ പൗരുഷമൊന്നും

രാഗം: 

കാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

കൈകസി

ധനപതിതന്നുടെ പൗരുഷമൊന്നും

മനസി സഹിക്കുന്നില്ലിതു ദണ്ഡം

മുനിവരനെക്കണ്ടവനാകാശേ

കനിവൊടു പോയതു കണ്ടീലയോ നീ?

ഹൃദയഗതം മമ തനയ ഗുണാലയ, സുനയ,ഗിരം ശൃണു മേ

വിശ്രവസ്സിന്റെ സുതനവനും നീയും

വിശ്രുതനായ് വന്നവൻ നീ ബലഹീനൻ

ശാശ്വതമേവമുള്ള ചിന്തയതിനാലേ

ശാശ്വതമായി മനം തപതി സദാ മേ