താപസപുംഗവ കാന്ത

രാഗം: 

എരിക്കലകാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

കൈകസി

താപസപുംഗവ കാന്ത, ജയ താവകപദയുഗളം ഞാൻ

താപമകന്നീടുവാനായിഹ സാദരമിന്നു തൊഴുന്നേൻ

ഭർത്തൃസുഖം വനിതാനാം പുനരെത്തുകിലും ജനനത്തെ-ഒരു

പുത്രമുഖം കാണാഞ്ഞാൽ ഭുവി വ്യർത്ഥമിതെന്നറിയേണം

ബുദ്ധിഗുണങ്ങളുമേറി ഭുജശക്തിയുമുളവായീടുന്നൊരു

പുത്രനെ ഇങ്ങു ലഭിപ്പാൻ തവ ചിത്തമതിൽ കൃപവേണം