ആശരവംശാധിപ ദശാനന കേൾ

രാഗം: 

ഭൂപാളം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

വിദ്യുജ്ജിഹ്വൻ

ആശരവംശാധിപ ദശാനന കേൾ

എനിക്കാശയതിനില്ലെന്നല്ല ചൊല്ലീടാം ഞാൻ

ആശു ഞാനതിനുത്സാഹം ചെയ്തീടായ്‌വാൻ തവ

ആശ അറിയായകകൊണ്ടത്രേ കാരണം കേൾ;

ഇന്നി നാമിതേവമെങ്കിൽ ശൗര്യരാശേ, ഇന്നു-

തന്നാലും ത്വൽസോദരിയെ വൈകീടാതെ