പരഭൃതമൊഴി പാർത്താൽ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

പരഭൃതമൊഴി പാർത്താൽ -ഇതെന്നുടെ

ഭാഗധേയമല്ലോ

പരിണത വിധുമുഖിമാർ മുടിമാലേ

പരിചിനോടിഹ നീ വന്നതുമോർത്താൽ.

അഞ്ജനൗഷധി തേടുമളവിൽ

അപാരദൈവയോഗാൽ നിധി

കഞ്ജനേർമിഴി കാലിലണഞ്ഞതു

കളയുന്നവരുണ്ടോ – തട്ടി

കളയുന്നവരുണ്ടോ?

കുഞ്ജസദനമതിൽ വരിക നീ കൂജിത

കോകിലാ കുലതരേ മദമന്ഥര-

കുഞ്ജരാധിപതിഗാമിനി സമ്പ്രതി

കുന്തബാണലീല ചെയ് വതിന്നായി

പന്തിടഞ്ഞ കുചങ്ങളയി തവ പരിചൊടു പുണരായ്കിൽ

ദശകന്ധരൻ ബത കാമശരാഗ്നിയിൽ കളിയല്ലിതു ബാലേ

വെന്തു പോമെന്നറിക നീ സമ്പ്രതി വാദമില്ല മോദമോടു തളിരൊളി

ചിന്തുമധരമതു തരുവതിന്നൊരു ചിന്തയെന്തിനന്തരംഗമതിലയി.

ജാരഭാവമിതോർക്കിൽ ഞങ്ങടെ ജാതിധർമ്മമല്ലോ, സുര

വാരവനിതമാർക്കയി സുന്ദരി വരനിയമവുമുണ്ടോ?

ചേരുവോന്നല്ലിഹ മൊഴി നിന്നൊടു ചേരുവതിന്നു ഞാനൊഴിഞ്ഞു

ധന്യരിലാരഹോ! ജഗതി പറക നീ നിബിഡത-

നീരദാളി നീലവേണി! സമ്പ്രതി

അരങ്ങുസവിശേഷതകൾ: 

കുഞ്ജസദനം… അൽപ്പം ഇരട്ടിച്ച്. കുഞ്ജരാധിപതിഗാമിനി–ഇത് വിസ്തരിയ്ക്കാറുണ്ട്.

അനുബന്ധ വിവരം: 

കുന്തബാണലീല ചെയ് വതിന്നായി —- എന്നിവിട കുന്തബാണലീല ചെയ്‌വതിന്നയി എന്ന് പാഠഭേദം ഉണ്ട്. 
രംഭ ശപിക്കുന്നു എന്നത് ചിലർ കാണിക്കാറുണ്ട്. അത് ശരിക്ക് ശരിയല്ല. ശപിക്കുന്നത് വൈശ്രവണന്റെ മകൻ നളകൂബരനാണ്‌. ചിലർ ശപിക്കാതെയും പതിവുണ്ട്.