കഥയ കഥയാശു തേ കഥമിഹ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

കഥയ കഥയാശു തേ കഥമിഹ മനോഗതം

കാപുരുഷ ബാലിശമതേ.

പ്രഥനഭുവി ഭീരുവാകുന്ന നീയത്രൈവ പാരാതെ വാഴ്ക സുഖം

പ്രഥിതഭുജ സാരനഹമേകനെന്നാകിലും

പേടിയില്ലിങ്ങു സമരേ.

ധാരാളബാണ ശിതധാരാം തടുപ്പതിന്നാരഹോ മമ രണേ

ധീരേതരപ്രഭോ മാമക പരാക്രമം ഓരാതെ ചൊല്ലീടുകയോ?

ജാതിധർമം വെടിഞ്ഞേവമോരോവിധം

നീതിയെന്നോർത്തു ചൊൽവാൻ

ജാതാ ന തേ മനസി ലജ്ജാപി ഹാ ഹന്ത

വാതൂലതൂലചപലാത്മൻ.

(വിഭീഷണന്റെ കഴുത്ത് പിടിച്ച് പുറത്താക്കി, ശേഷം പദം പ്രഹസ്തനോട്)

പാതാളഭൂസുര നികേതാധി-

രാജഭയ ഹേതാവിഹൈവ സമരേ

യാതാശു പൂർവമിഹ യക്ഷനാഥാന്തികം

പ്രേതാധി നാഥ സമരേ

അരങ്ങുസവിശേഷതകൾ: 

യുദ്ധത്തിനു പുറപ്പെടുന്നു.