ആഹവമദമിഹ തേ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

കല്പാന്തോൽഭ്രാന്തസിന്ധു പ്രചുരതരതരംഗാവലീ സംഗഭംഗ-

പ്രക്ഷുഭ്യൽക്ഷീരരാശിദ്ധ്വനിശമനപടുക്ഷ്വേളിതാപുരിതാശഃ

ബദ്ധാടോപാതിരേകസ്ഫുരദധരപുടപ്രാന്തസംഭ്രാന്തജിഹ്വോ

യുദ്ധായേദം ധനേശം ഘനനിനദഘനം പ്രാഹ രക്ഷോധിനാഥഃ

ആഹവമദമിഹ തേ കളഞ്ഞീടുകേഹി ധനാധിപതേ

സാഹസതരമിദമറിക രണത്തിനു

സോഹമേവ മോഹമിന്നു വിഫലം.

ആഹിതം മമ വിഹിതം മദസഹിതം തവ ന ഹിതം

മഹിത ഭുജപടലവീര്യമഹാനലഹേതി-

തന്നിലാഹുതോസി നിയതം.

ന പലായന ചപലാ യുധി നൃപശാലികൾ സബലാ

വിപുലകമ്പമുമ്പർകോനു സമ്പ്രതി

കിം പ്രയാസി സം പ്രഹാരതോ നഹി.

ജള കാണിയുമിളകാ ദശഗള കാമിത മളകാ

പ്രളയ മയതിദൂതഭൂത നിന്മുഖ നിഃസൃതങ്ങൾ

വിസ്മൃതങ്ങളല്ലെടാ?

മനസാപി ച വചസാ തവ

ശിരസാ കുരു സഹസാ നമനമമിത

സമിതിമല്പദദ്വയ കമലമതിനു

ശമലമൊഴിയുവാൻ തവ