ശാരദസുധാകര ചാരുവദനം

രാഗം: 

നീലാംബരി

താളം: 

അടന്ത

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

വൈശ്രവണൻ

ശാരദസുധാകര ചാരുവദനം തേ

കോരകിതഘർമജലകോമള കപോലം

വീരായതാന്തമതിൻ വീതസീൽക്കാരം

ആരോമലേ! കാണാനാശ പെരുകുന്നു മേ

അരങ്ങുസവിശേഷതകൾ: 

വൈശ്രവണൻ പത്നിയെ ആലിംഗനം ചെയ്തു മരുവുന്നു. അല്പസമയത്തിനുശേഷം നാരദന്റെ വരവു കാണുന്നു. പത്നിയെ പറഞ്ഞയച്ച് മുനിയെ സ്വാഗതം ചെയ്യാനായി ഒരുങ്ങുന്നു.