മാനിനിമാർകുലമണേ മാമക ജായേ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

വൈശ്രവണൻ

കാലേ കാലാഗുരുശ്യാമള ബഹളതമഃ കാളകൂടം കരാഗ്രൈഃ

പ്രാലേയാംശൗ നിപീയോരസി നിഹിതപദേ നീലകണ്ഠോപമാനേ

കൽഹാരോദ്യന്മധൂളി പരിമളപവനാമോദിതോപാന്ത ഭൂമൗ

രേമേ രാമാസമേതസ്സുരതരു ജടിലാരാമദേശേ ധനേശഃ

മാനിനിമാർകുലമണേ മാമക ജായേ

മാനിതഗുണശരണേ

സൂനശരരസനിദാനമാമിദമസമാന- മതിമൃദുല പവനമുപവനം.

കൽഹാരവാപിയിൽനിന്നു – നല്ല കല്ലോലമാല പരന്നു

മെല്ലവെ ഹന്ത വരുന്നു കാൺക – മാനസേ മോദമിയന്നു

മുല്ല വിശിഖരസസാരമേ- മൃദുതര കോകിലവാണി മമ വല്ലഭേ

സുദതി രമാസമേ – വരതനുവല്ലി മനോരമേ

ഫുല്ലകമലദള തുല്യമിഴി വരിക

പല്ലവയുത സുമതല്ലജ തളിമേ.

കോകിവിരഹേണ പാരം ബത – രാകേശനെ കണ്ടുദാരം

കോകനദാഞ്ചിതാകാരം വരം – കാണാഞ്ഞു നോക്കുന്ന നേരം

ശുകമൊഴി നിജവരനന്യയാ – സുഖമിഹ നിവസതി ധന്യയാ

അകമതിലിതി ബഹുശങ്കയാലയി തവ – മുലയിണ കാൺകയാ-

ലേകമിഴിയതിലാസൂയയുമനുനയ – ശോകരസമിതരമാകലയതി യാ.

പൂന്തേന്മൊഴി ശുഭശീലേ മമ – പുണ്യപരിപാകജാലേ!

കാന്താജന മണിമാലേ – രതികാന്തവിനോദവിലോലേ!

കുന്തളജിത നീലോപലേ! – കുചഭരജിത കനകാചലേ

ദന്തവസനമിദമോമലേ! – ദരഹസിതം തരികാമലേ

ചിന്ത തെളിഞ്ഞു കനിഞ്ഞു പുണർന്നഭി-

രന്തുമുചിതമിഹ ഹന്ത കിമു ബാലേ