പ്രാകൃതാ വാനരാകൃതേ

രാഗം: 

പന്തുവരാടി

താളം: 

അടന്ത

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

പ്രാകൃതാ വാനരാകൃതേ! ചാകവേണ്ടാ വൃഥാ മൂഢാ!

പോക പോക ചൊന്നതെല്ലാം പോരുമിന്നറിയും ഞാനും.

കല്പകാലാനലൻപോലും മല്പ്രതാപേ ദഹിച്ചുപോം

അല്പസാരനാം നീയെന്നോടപ്രിയം ചൊൽ വതുമഹോ.

ശങ്കരനെന്നാലുമേതും ശങ്കയില്ലിങ്ങിവനുടെ

കിങ്കരനാം നീയോ പിന്നെ കിം വൃഥാകഥനമേവം?

ഇത്രിലോകീനാഥൻ ഞാനെന്നുൾത്തളിരിൽ നിന്റെ നാഥ-

നിത്രനാളുമുള്ളഗർവ മത്ര തീരുമറിഞ്ഞാലും