തരിച്ചീടും ബാഹാബലദഹനമദ്ധ്യേ

ആട്ടക്കഥ: 

രാവണവിജയം

തരിച്ചീടും ബാഹാബലദഹനമദ്ധ്യേ രിപുജനം

പൊരിച്ചീടുംവണ്ണം ദശമുഖനണഞ്ഞോരു സമയേ

സ്മരിച്ചീടാതേകണ്ടപി ച നിജനാഥം ധനപതീം

തിരിച്ചോടിപ്പേടിച്ചഖിലമപി യക്ഷേശ്വരബലം