ജയ ജയ മഹാമുനേ ജലജഭവ നന്ദന

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

വൈശ്രവണൻ

ഉദ്യച്ചാരു ശശാങ്ക ശംഖധവള പ്രൗഢപ്രഭാഭാസുരം

ശബ്ദബ്രഹ്മമയീം ദധാന മനഘം വീണാം കരാംഭോരുഹേ

ദൃഷ്ട്വാ സ്വാലയമാഗതം മുനിവരം ശ്രീ നാരദംചൈകദാ

തുഷ്ടാന്തഃകരണഃ പ്രണമ്യ ധനദോ ഭാഷാം ബഭാഷേ തദാ

ജയ ജയ മഹാമുനേ ജലജ ഭവ നന്ദന

സ്വയമിഹ സമാഗമേ സംഗതിയുമെന്തഹോ

ഭൂരിമോഹ ജാലമിഹ ദൂരവേയകന്നു മേ

സൂര്യലോകേ തിമിര പൂരമെന്നപോലെ

കുണ്ഠനായീടും ദശ- കണ്ഠ ദുർന്നയങ്ങളെക്കൊണ്ടു

ഞാനുമത്ര ശിതി- കണ്ഠ സന്നിധൗ പോന്നേൻ.

ഘോരമാം തപസ്സുകൊണ്ടു ആരാധിച്ചു വിധിയെ

സാരമായീടും വരം ഓരോന്നേ ലഭിച്ചവൻ

വീര്യദുർമദാന്ധനായി വിശ്വപീഡനം ചെയ് വാൻ

ഭീരുത വെടിഞ്ഞഹോ പാരാതെ വസിക്കുന്നു.

സാധുജനങ്ങൾക്കുള്ളിൽ സന്തതമുളവാകും

ബാധയകറ്റും മേലിൽ വാരിജാക്ഷൻ നൂനം

ആകണ്ഠകേസരിയായാദി ദൈത്യനെക്കൊന്നു

ലോകരക്ഷചെയ്തതും ലോകവിശ്രുതമല്ലോ