അരുണാംബുജനേത്ര മമ

രാഗം: 

കാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

പത്നി(മാർ)

അരുണാംബുജനേത്ര  മമ രമണാ

തരുണാഞ്ചിതഗാത്ര

സുരവധൂലോചന സുകൃതനിവസതേ

സുരതോത്സവമിഹ കുരു മമ സുമതേ.

സുരഭില മൃഗമദ മോഹനതിലകം

വിരചയ രമണ സമുജ്ജ്വല  ദളികം.

ഉപദിശതി കിമിഹ തരുഗതലതികാ

ഉപഗുഹനവിധിമുരുധൃതകലികാ

ഉപവനഭൂഭവദാഗമസജ്ജാ.

ഉപചിതസുമചയവാസകസജ്ജാ

കളരവകുലമിതു കാൺക സമോദം

കളമൊഴിതൻ രതികൂജിതനിനദം

ജനിതവിയോഗരസാ മമ കോകീ

ജനയതി ഖേദം ഹന്ത വരാകീ

സ്മരരസപൂരിത കുചഭരകുംഭം

പരിചൊടണച്ചിഹ കുരു പരിരംഭം