രംഗം 4 – രൈവതപുരി

ഇന്ദുമുഖിമാർ നിങ്ങളിന്നു

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ബലരാമൻ

ശ്ലോകം
തദനുസ ബലഭദ്രൻ കാന്തമാരോടുമൊന്നി-
ച്ചതിമദനശരാർത്യാരൈവതം പുക്കു മോദാൽ
മധുരമധുമനോജ്ഞം പായയിത്വാച പീത്വാ
മതിസമമുഖിമാരോടൂചിവാൻ വാചമേവം.

പദം
ഇന്ദുമുഖിമാർ നിങ്ങളിന്നു മമ ഭാഷിതം
നന്ദിയോടെ കേൾക്ക സരസം
കന്ദർപ്പവീരനെന്നുടലശേഷവും
ഭിന്നമാക്കീടുന്നു കുസുമശരവൃഷ്ടിയാൽ
രതിസുലഭകേളിയ്ക്കു രൈവതമിദം ദേശം
അതിവിജനമെത്രയും ഗന്തുമതിയോഗ്യം
മധുരമധുമമ്പോടു പീത്വാമദേന നാം
കുതുകേന കുസുമശര നാടകമിതാടുക
കുങ്കുമമണിഞ്ഞകുചകുംഭങ്ങൾ ചേർത്തുരസി
ഭംഗ്യാ പുണർന്നീടുക പരമസുഖമോടെ
വന്നാലുമരികിൽ മമ തന്നാലും മധുരമധു
മന്ദേതരം മദനഖിന്നതയകറ്റുക.

അരങ്ങുസവിശേഷതകൾ: 

ബലഭദ്രൻ ഇരുവശത്തുമുള്ള ഭാര്യമാരെ കൈകോർത്തുപിടിച്ച് പ്രവേശിക്കുന്നു.