രംഗം 3 – ദ്വാരക

ദേവദേവൻ വാസുദേവൻ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

പത്നി(മാർ)

ശ്രീകൃഷ്ണൻ

പകുതിപ്പുറപ്പാട്

അക്കാലം ദ്വാരകായാം പുരിയിലഖിലലോകേശ്വരൻ വാസുദേവൻ
വിഖ്യാതൈർ മന്ത്രിമുഖ്യൈരഖിലഭുവനവും പാലനം ചെയ്തു മോദാൽ
ഭക്താനാമിഷ്ടദായീ നിജപിതൃജനനീ ഭ്രാതൃദാരാത്മജാദ്യൈ-
സൗഖ്യം വാഴുന്നു പാലാഴിയിൽ മലർമകളോടൊത്തുതാനെന്നപോലെ.

ദേവദേവൻ വാസുദേവൻ
ദേവകീനന്ദനൻ
രേവതീശനോടും നിജ സേവകന്മാരോടും
ഭക്തരായ് മേവീടും പാണ്ഡുപുത്രന്മാർക്കുളവാം
ആർത്തികളശേഷം തീർത്തു കീർത്തി വർദ്ധിപ്പിപ്പാൻ

ബുദ്ധിമാന്മാരിലധികം ഉത്തമനായീടും
ഉദ്ധവർ തന്നോടുംകൂടി ഓർത്തുകല്പിക്കുന്നു
സുന്ദരിമാരാകും ദാരവൃന്ദങ്ങളുമായി
നന്ദസുതൻ ദ്വാരകയാം മന്ദിരേ വിളങ്ങി.