ജയ ജയ ജനാർദ്ദന ദീനബന്ധോ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ലോകം
ഭക്താനാം സ്ത്രോത്രമേവം മധുരതരമുടൻ കേട്ടു വൈകുണ്ഠമൂർത്തിഃ
പ്രീത്യാകൈക്കൊണ്ടു സൗമ്യം നിജവപുരധികം കോമളം ശ്യാമളാംഗം
കൃത്വാരാജാഥയാഗം വിധി വദവഭൃഥസ്നാനവും ചെയ്തു മോദാൽ
ഭക്ത്യാ ധർമ്മാത്മജന്മാ തൊഴുതതിവിനയത്തൊടു തുഷ്ടാവശൗരീം.
പദം
ജയ ജയ ജനാർദ്ദന ദീനബന്ധോ
ജയ ജയ ജനാർദ്ദന
ജനിമരണ ദീനരാം ജന്തുവർഗങ്ങളെ
അവനമതു ചെയ്തീടുമാനന്ദമൂർത്തേ
വിശ്വനായക തവ വിശ്വരൂപത്തെക്കണ്ടു
വിശ്വസിച്ചിതു ഞാനും വീതസന്ദേഹം
വിഭ്രമിപ്പിച്ചീടൊല്ലാ മായയാ ഭവാനെന്നെ
ശാശ്വത ബ്രഹ്മമൂർത്തേ ശരണം തേ ചരണാബ്ജം
ഹന്ത ചേദിപൻ ദുഷ്ടൻ നിന്തിരുവടിതന്നാൽ
ഹന്തവ്യനായതോർത്താൽ എത്രയുമത്ഭുതം
നിന്തിരുവുള്ളമെന്നിലുണ്ടാകകൊണ്ടു മമ
സമ്പ്രതി രാജസൂയം സഫലമായ് വന്നു നാഥ
അരങ്ങുസവിശേഷതകൾ:
വലത്ത് ശ്രീകൃഷ്ണൻ ഇരിയ്ക്കുന്നു. ഇടത്തുനിന്നും ധർമ്മപുത്രൻ പ്രവേശിക്കുന്നു. വന്ദിച്ച് പദം ആടുന്നു