ജയ ജയ ദേവ ജനാർദ്ദന! വിഷ്ണോ!

രാഗം: 

പൊറനീര

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

നാരദൻ

ബ്രാഹ്മണൻ

ഭീഷ്മർ

അഭിനയശ്ലോകം
ഇത്ഥം ചേദീശ പാർത്ഥൗ പ്രഥനമതി രുഷാ ഘോരമായ് ചെയ്യുമപ്പോൾ
തത്രോത്ഥായാശു നാരായണനഥ തരസാ വിശ്വരൂപം ധരിച്ചൂ
ചൈദ്യാധീശം വധിച്ചൂ, ഝടിതി സ ഭഗവാൻ ഉഗ്രചക്രേണ സാക്ഷാൽ
തദ്രൂപം കണ്ടു ഭീഷ്മാദികൾ സുരമുനിഭി സ്തുഷ്ടുവുഃ പൂർണ്ണഭക്ത്യാ.

പദം
ജയ ജയ ദേവ ജനാർദ്ദന! വിഷ്ണോ!
ജയ ജയ ജനിമൃതി ഭവഭയഹരണാ!
ജയ കമലാസന! ശങ്കരപൂജിത!
ജയ സകലേശ്വര പൂർണ്ണശരീര!
ആനന്ദാമൃത പൂർണസുഗാത്രാ!
ഭാനുസഹസ്ര സമപ്രഭമൂർത്തേ!
ദാനവകുലഹര വാനവമുനിനുത
നാരായണ! പരിപാഹി ദയാലോ
ഈരേഴുലകും വാരിധികളുമിഹ
ഘോരവപുഷിതവ കാണുന്നല്ലൊ
പാരമടക്കുക രശ്മികൾ ഭഗവൻ
നാരായണ പരിപാഹി ദയാലോ!

അരങ്ങുസവിശേഷതകൾ: 

വലന്തല മേളം.
ശിശുപാലൻ വിശ്വരൂപം ദർശിച്ച് ഭഗവാനെ സാഷ്ടാംഗം പ്രണമിച്ച് ചേർന്നു നിൽക്കുന്നു. ശ്രീകൃഷ്ണൻ ചക്രം കൊണ്ട് ശിശുപാലന്റെ കഴുത്തറുത്ത് മോക്ഷം നൽകുന്നു. വധാനന്തരം തിരശ്ശീല മുന്നിലേക്ക് മാറ്റുന്നു. ഭീഷ്മർ, നാരദൻ, ബ്രാഹ്മണർ തുടങ്ങി എല്ലാവരും ശ്രീകൃഷ്ണന്റെ ചുറ്റും സ്തുതിച്ചുകൊണ്ട് പ്രദക്ഷിണം ചെയ്യുന്നു.

ശ്രീകൃഷ്ണൻ ഭക്തന്മാരെ അനുഗ്രഹിച്ച് മാറുന്നു.