കാന്താ കാരുണ്യമൂർത്തേ!

രാഗം: 

സുരുട്ടി

താളം: 

അടന്ത

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

പത്നി(മാർ)

പദം
പത്നി 1
കാന്താ കാരുണ്യമൂർത്തേ! കമനീയഗാത്ര!
കാന്താ കാരുണ്യമൂർത്തേ!
പത്നി 2
കാന്തമാരാകും ഞങ്ങൾ കാന്താരെ ലീല ചെയ് വാൻ
ഹന്ത പലനാളുണ്ടിതാഗ്രഹിക്കുന്നു നാഥാ.

ഒന്നിച്ച്
നിന്തിരുമേനി ചേർത്തു സന്തതം പുണരുവാൻ
സംഗതി വരികയാൽ സഫലം ഞങ്ങടെ ജന്മം.

അരങ്ങുസവിശേഷതകൾ: 

ബലഭദ്രനും പത്നിമാരും മത്തരായി ക്രീഡിച്ച് മരുവുന്നു. ക്ഷീണിതനായ ബലഭദ്രൻ പത്നിമാരുടെ മടിയിൽ കിടന്ന് വിശ്രമിക്കുന്നു.