രംഗം 8 – യാദവസഭ

വാസുദേവ ജയ ജയ 

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

ശ്ലോകം
അത്രാന്തരേ യദുപതിർന്നിജമന്ത്രിമുഖ്യൈ-
ർമദ്ധ്യേ സഭാം ബലനുമായ് മരുവും ദശായാം
കശ്ചിദ്വിജോ മഗധപീഡിത രാജവൃന്ദ-
സന്ദേശവാചകമുവാച മുകുന്ദമേവം.

പദം
വാസുദേവ ജയ ജയ മാധവ മുകുന്ദ ജയ
ഭൂദേവനാമെന്നെ നിത്യം സാദരം പാലയ
ദുഷ്ടനാകും ജരാസന്ധൻ കെട്ടിയിട്ടു വലയ്ക്കുന്ന
ശിഷ്ടരാം നൃപന്മാരുടെ ചേഷ്ടിതങ്ങൾ കേട്ടാലും നീ
സ്നാനപാനഭോജനാദി ഹീനന്മാരാം രാജാക്കന്മാർ
ദീനബന്ധോ സദാ നിന്നെ ധ്യാനംചെയ്തു മേവീടുന്നു
‘പങ്കജാക്ഷ ജരാസന്ധശൃംഖലയിൽ കിടക്കുന്ന
ഞങ്ങളുടെ സങ്കടങ്ങൾ നിൻ കൃപയാ തീർത്തീടേണം‘
എന്നീവണ്ണം നൃപതീനാം സന്ദേശത്തെ ഉണർത്തിപ്പാൻ
വന്നു ഞാനും കംസൻതന്നെ മുന്നം കൊലചെയ്ത വീര!

അരങ്ങുസവിശേഷതകൾ: 

ഒരു ബ്രാഹ്മ്ണൻ പ്രവേശിച്ച്‌ പദം ആടുന്നു.