രംഗം 7 – ശ്രീകൃഷ്ണസഭ

ദേവമുനിമാർതൊഴും നാരദമുനീന്ദ്ര

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ശ്ലോകം
ചെന്താമരാക്ഷനഥ മന്ത്രി പുരോഹിതാദ്യൈ-
സ്സന്തോഷമാർന്നരുളുമപ്പൊഴുതസ്സഭായാം
ചന്തം കലർന്നവതരിച്ചൊരു നാരദം ക-
ണ്ടന്തർമുദാ സവിനയം ഹരിരിത്യുവാച.

പദം
ദേവമുനിമാർതൊഴും നാരദമുനീന്ദ്ര തവ
പാദസരസിജം വന്ദേ പാവനശരീര
സർവലോകങ്ങൾ തന്നിലും സർവദാ സഞ്ചരിക്കുന്നു
ദോർവീര്യമുള്ളവരുടെ ഗർവം കളവാനായി
ഏതൊരു ലോകത്തിൽ നിന്നാഗതനായ് ഭവാനിപ്പോൾ
ഹേതുവെന്തെന്നതും ചൊൽക പാതകനാശനാ
എന്തൊരു മനോരാജ്യം തേ സ്വാന്തേ ചൊൽക മഹാമുനേ
എന്തെങ്കിലും സാധിപ്പിപ്പാനന്തരമില്ലല്ലൊ.
 

അരങ്ങുസവിശേഷതകൾ: 

വലത് ശ്രീകൃഷ്ണൻ ഇരിയ്ക്കുന്നു. ഇടത് ഉദ്ധവരും. നാരദൻ പ്രവേശിക്കുന്നു. മുനിയെ വന്ദിച്ച് ഇരുത്തി പദം