രംഗം 6 – രൈവതവനം

നിൽക്ക നിൽക്കട മർക്കടാധമ

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ബലരാമൻ

ശ്ലോകം:
ഇതി കപികുലവീരൻ ഘോരഹുംകാരനാദൈ-
രതിവിപുലശരീരൻ കാനനാന്തം മുഴക്കി
അടൽ കരുതിയണഞ്ഞൂ നാരിമാരെപ്പിടിപ്പാൻ
തുടരുമളവുകോപാൽ കാമപാലോ ബഭാഷേ.

പദം:
നിൽക്ക നിൽക്കട മർക്കടാധമ കാൽക്ഷണം മമ മുന്നിൽ നീ
പോക്കുവൻ തവ ജീവിതം മമ വജ്രമുഷ്ടികളാലെടാ
ഉഗ്രനാം നരകാരി തന്നുടെയഗ്രജൻ ബലനേഷ ഞാൻ
ശക്തനെന്നു ധരിക്ക മർക്കടമൂഢകീട ശിഖാമണേ
പുഷ്കരാക്ഷികളോടു ഭീഷണി നന്നുനന്നിഹ ദുർമ്മതേ
മുഷ്കരം മുസലായുധം മമ കാൺക ശത്രു വിമർദ്ദനം.

അരങ്ങുസവിശേഷതകൾ: 

വലത് ബലഭദ്രൻ പത്നിമാരുടെ മടിയിൽ വിശ്രമിക്കുന്നു. വിവിദൻ പതുങ്ങി പ്രവേശിക്കുന്നു. ബലഭദ്രാദികളെ വീക്ഷിക്കുന്നു. പത്നിമാർ ഇതുകണ്ട് ഭയപ്പെടുന്നു. ശബ്ദം കേട്ട് ബലഭദ്രൻ ഞെട്ടിയുണർന്ന് വിവിദനെക്കണ്ട് ക്രുദ്ധനായി നാലാമിരട്ടിയെടുത്ത് പദം