രംഗം 1 – ഇന്ദ്രപ്രസ്ഥം (സഭാഗൃഹം)

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

ധന്യേ ബാലികേ! പാഞ്ചാല കന്യേ

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ശ്ലോകം

അഥ ധർമ്മതനൂജനേകദാ
മൃദുശീലാം ദ്രുപദാത്മജാം മഹാത്മാ
മയനിർമ്മിതയാം സഭാം സമീക്ഷ്യ
ദയിതാമേവമുവാച സാന്ദ്രമോദം.

പദം
ധന്യേ ബാലികേ! പാഞ്ചാല- കന്യേ ദേവനാരീജന
മാന്യേ! മമ സന്നിധൗ നീ വന്നീടുക മോദാൽ
പാർത്ഥിവന്മാരഖിലവും ആർത്തരായി സ്വയംവരേ
പാർത്ഥവൈഭവത്താൽ നീയും പ്രാപ്തയായി ഞങ്ങൾക്ക്.
പാർത്ഥനാൽ പരിപാലിതനാം ദൈത്യേന്ദ്രനാം മയൻ തീർത്ത
ഉത്തമയാം സഭാം കാൺക മത്തേഭഗമനേ!
ചിത്രമണിസ്ഥലചാരു- രത്നസ്തംഭങ്ങളിൽ ബഹു-
കൃത്രിമ രൂപങ്ങൾ കണ്ടാൽ എത്രയും മനോജ്ഞം.
അത്ര ജലസ്ഥലഭ്രാന്തി ചേർത്തസഭാ വൈചിത്ര്യത്തെ
വാഴ്ത്താവതല്ലനന്തനും വ്യക്തമായ് കാൺക.