മതി മതി നിന്നുടെ പൗരുഷ വചസാ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ജരാസന്ധൻ

മതി മതി നിന്നുടെ പൗരുഷ വചസാ
കൊതി തവ രണമതിലുണ്ടെന്നാകിൽ,
ഗദയുടനമ്പൊടെടുത്തു- തടുത്തതി
മദമൊടു രണഭുവി വരിക ദുരാത്മൻ.

അരങ്ങുസവിശേഷതകൾ: 

യുദ്ധത്തിന് വട്ടം തട്ടുന്നു. ഗദായുദ്ധം, മുഷ്ടിയുദ്ധം..ഭീമൻ തളരുന്നു