ഭൂസുരേന്ദ്രമൗലേ ജയ 

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ഭൂസുരേന്ദ്രമൗലേ ജയ ഭൂരിഗുണവാരിനിധേ
പദയുഗം കൈതൊഴുന്നേൻ സാദരം ഞാൻ മഹാമതേ
ദുഷ്ടനാം ജരാസന്ധനെ പെട്ടെന്നു വധിച്ചു മമ
ഭക്തരാകും ഭൂപന്മാരെ പാലിക്കുന്നേനെന്നു നൂനം
ഖേദമതുമൂലമിനി മേദിനീശന്മാർക്കു വേണ്ട
മേദിനീസുരേശാ സത്യം മോദേന പോയാലും ഭവാൻ.

അർത്ഥം: 

ബ്രാഹ്മണനെ സമാധാനിപ്പിച്ച് അയയ്ക്കുന്നു. ശ്ലോകം അഭിനയിക്കുന്നു.