ധർമ്മതനൂജ ഞാൻ ദ്വാരക പുക്കുടൻ

രാഗം: 

ശഹാന

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

നാരദൻ

പദം
ധർമ്മതനൂജ ഞാൻ ദ്വാരക പുക്കുടൻ
നിർമ്മലമൂർത്തിയോടെല്ലാമുണർത്തിച്ചു
സമ്മതമോടു മുകുന്ദനുമായ് മുദാ
നിർമ്മലമാനസാ വന്നിടാം വൈകാതെ.
 

അരങ്ങുസവിശേഷതകൾ: 

നാരദമുനിയെ യാത്രയാക്കുന്നു.