ധർമ്മജാ ഭവാനിന്നു

രാഗം: 

ഭൂപാളം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ധർമ്മജാ ഭവാനിന്നു ധർമ്മസൂക്ഷ്മത്തോടെ
കർമ്മങ്ങൾ ചെയ്കയാൽ ലോകമെല്ലാമേ കന്മഷമകന്നധികം
നിർമ്മലമായ് വന്നിതു
നന്മയിൽ വസിക്ക നീ ജീവ ചിരകാലം
ഭവതു മംഗളം രാജകുലമൗലേ
ഭവതു മംഗളം

അരങ്ങുസവിശേഷതകൾ: 

ധർമ്മപുത്രൻ ശ്രീകൃഷ്ണനെ സാഷ്ടാംഗം നമസ്കരിച്ച് യാത്രയാക്കുന്നു.