കാന്താ കാർമുകിൽ വര്‍ണ്ണാ

രാഗം: 

നാഥനാമാഗ്രി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

പത്നി(മാർ)

കാന്താ കാർമുകിൽ വര്‍ണ്ണാ സന്തോഷമോടെ
കാന്തമാരാം ഞങ്ങളുടെ വാണികൾ കേട്ടാലും
പന്തണികുചങ്ങളെ പുണരുക തരസാ
ചെന്തൊണ്ടിയധരമതു നൽക നളിനാക്ഷ
പല നാളായ് ഭവാനിപ്പോളെങ്ങുപോയി വരുന്നു?
വലയുന്നു വിരഹാർത്ത്യാ ഞങ്ങളഖിലേശ
അലസലോചനമാരെ തിരഞ്ഞുപോകയോ?
അമൃതാംശുസുവദനാ സത്യമരുളേണം
പതിനാറായിരത്തെട്ടു തരുണിമാരാലും
രതിയിലൊരലംഭാവമില്ലയോ തേ.