അഗ്രജ! കേൾക്ക ഭവാൻ 

രാഗം: 

ബിലഹരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ദന്തവക്ത്രൻ

അഗ്രജ! കേൾക്ക ഭവാൻ മമ വാക്കുകൾ
ഉഗ്രമതേ! സുമതേ ഇന്നു-
പാർക്കാതെ പോകനാം ഇന്ദ്രപ്രസ്ഥത്തിന്നു
വിക്രമവാരാന്നിധേ ജയ ജയ
നാലൂഴിചൂഴും ധരണിയിലുള്ളൊരു
നാനാ നൃപതികളേയും ഇന്നു
കാലാത്മജപുരം തന്നിലാക്കീടുവൻ
കാലിണ കൈതൊഴുന്നേൻ ജയ ജയ

അരങ്ങുസവിശേഷതകൾ: 

ഇരുവരും കൂടി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് യാത്രയാവുന്നു.