ശ്രീ മാധവ ജയ ജയ സന്തതം

രാഗം: 

കാമോദരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

നാരദൻ

ശ്രീ മാധവ ജയ ജയ സന്തതം ശ്രിതജനസന്താന!
ശ്രീമൻ ഭഗവൻ! ശൃണു മേ ഗിരം ശിശിരകിരണവദന മുരാരേ!
ധർമപാരായണ ധർമതനൂജനു സമ്മതമായിന്നു ഒരു
കർമം ചെയ്തീടണമായതിനിന്നുതേ സമ്മോദം കാംക്ഷിക്കുന്നു
അതു ധർമശാസ്ത്രവിഹിതം രാജസൂയം കൽമഷഹീനമല്ലോ മുകുന്ദ!
ശങ്കരസന്നുത നിൻ കൃപയാൽ മഖം ശങ്കാഹീനം സാധിപ്പാനിന്നു
തിങ്കൾകുലജാതനാകും മഹീപതി തങ്കൽ കടാക്ഷിക്കേണം
പങ്കജസംഭവസന്നുതപദയുഗ- പങ്കജദളനയന ഗോവിന്ദ
ഭക്തനാകുന്ന മഹീപതി തന്നുടെ ചിത്തമോദം ചെയ് വാനായ് ഭവാൻ
തത്ര ശക്രപ്രസ്ഥേ ചെല്ലേണം കേശവ സത്വരം ദീനബന്ധോ
ചിത്തജകോടിസമാകൃതേ രുഗ്മിണീ ചിത്തകമലഭാസ്കര സുരേശ.