രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ലോകം
ശ്രീനാരദസ്യ വചനേന ജഗാമ ശൗരി-
സ്സാകം ബലേന നിലയം കുരുപുംഗവസ്യ
ദൃഷ്ട്വാ സമാഗതമസൗ ഭഗവന്തമാരാൽ
സാനന്ദമേവമവദൽ ഗിരമംബുജാക്ഷം.
പദം
പാലയ മധുമഥന! പാവനപുണ്യശീല! ദേവകീനന്ദന!
ലീലാലാളിത ഗോപീജാല! കപിശചേല!
ലോലസുവനമാല നീലനീരദാകാര!
വിരവൊടു ഭവാനിങ്ങു വന്നതിനാൽ മമ
പരിചൊടു വന്നതിശോഭനമിതു
കരളിലധികസുഖസാധനം ഞാനും
പാരതിലതിധന്യൻ മാരമണ! കേൾ മാന്യൻ.
സാരമായുള്ള മഖവരഫലമിന്നു തരസാ മേ ലഭിച്ചിതു സുരാധീശ-
പുരമിതു പരിചിൽ പൂതമായല്ലൊ.
ദിക്കരിസമാനൗജസ്ക്കരാകും ഭൂമിപാലന്മാർ
ദിക്കുകളിൽ പലരുമുണ്ടല്ലൊ അവരെ
ത്വൽ കൃപയാൽ ജയിക്കേണമല്ലൊ യുധി-
ദുഷ്കൃതദ്ധ്വാന്തദിനകരം.
പുഷ്ക്കലമായ മഖവരം നീക്കമെന്നിയെ സപദി സാധിപ്പതിന്നു
പുഷ്കരവിലോചന ത്വല്പാദപത്മങ്ങൾ
മല്ക്കാര്യേ തുണയ്ക്കേണം
ദേവദേവ ഹേ ശൗരേ നിന്മായാവിലാസങ്ങൾ
കേവലമറിവാനിന്നാരഹോ നിജ-
സേവകപാലനനിരത! ഹേ വിഭോ!
ദേവവൈരീനിഷൂദന!
ജീവസഞ്ചയകാരണ!
ദേവദേവസഹോദര! ജയ കൃഷ്ണ!
ശ്രീവത്സാങ്കിതശൗരേ!
ഭാവയാമി സർവദാ താവകസ്വരൂപം ഞാൻ.
അരങ്ങുസവിശേഷതകൾ:
വലത് ധർമപുത്രൻ. പിന്നിൽ ഭീമനും അർജ്ജുനനും നിൽക്കുന്നു. ശ്രീകൃഷ്ണൻ പ്രവേശിക്കുന്നു. എഴുന്നേറ്റ് ശ്രീകൃഷ്ണനെ ഭക്തിപുരസ്സരം സ്വീകരിച്ചു മാന്യസ്ഥാനത്തിരുത്തി, വന്ദിച്ച് പദം ആടുന്നു