ശ്രീപതേ നിന്നുടെ കാരുണ്യത്താൽ 

രാഗം: 

കാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

ശ്രീപതേ നിന്നുടെ കാരുണ്യത്താൽ സംഹരിച്ചിതു
ഭൂപനാം ജരാസന്ധനെ വേഗാലെന്നതുകൊണ്ടു
താപം തീർന്നിതു ഞങ്ങൾക്കെല്ലാം
പാഹിമാം ശൗരേ നീലനീരദസുമേചക!
പാലിത ഗോപാലക! കാലിതസുരവൈരിലോക!
ഫാലശോഭി മൃഗമദതിലക കരുണാംബുരാശേ! കൈതൊഴുന്നേൻ ചരണം തവ.

അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണൻ – ‘ഇനി വേഗം യാഗം ആരംഭിക്കുക. മഹർഷിമാരേയും പുരോഹിതന്മാരേയും വരുത്തണം. യാഗസാമഗ്രികൾ ഒരുക്കുക. രാജാക്കന്മാരെ ക്ഷണിക്കാനായി ദൂതന്മാരെ അയയ്ക്കണം. ഞാനിപ്പോൾ ദ്വാരകയിലേക്ക് തിരിച്ചുപോകുകയാണ്.’ ധർമ്മപുത്രാദികൾ ശ്രീകൃഷ്ണനെ ഭക്തിപൂർവം യാത്രയാക്കുന്നു.