ശക്രനന്ദനൻ ഞാനഹോ 

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ശക്രനന്ദനൻ ഞാനഹോ രിപുചക്രസൂദനൻ കേൾ
ശക്രവൈരി ലോകമതൊരുമിച്ചിഹ
വിക്രമങ്ങൾ ചെയ്കിലുമതു ഫലിയാ
ചിത്രമെന്നുചൊല്ലാം മനോരഥമത്ര നിന്റെയെല്ലാം
വൃത്രനാദി ദേവവൈരിനിവഹം
അത്രവന്നു സമരമിന്നു ചെയ്യുമോ?

അരങ്ങുസവിശേഷതകൾ: 

അന്യോന്യം പോരിനുവിളി. ശ്രീകൃഷ്ണൻ പീഠത്തിൽ കയറി നിൽക്കുന്നു. അർജ്ജുനൻ മാറുന്നു.