വിക്രമി ഭീമനിവൻ, ശക്രനന്ദനനിവൻ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

വിക്രമി ഭീമനിവൻ, ശക്രനന്ദനനിവൻ
ചക്രപാണി കൃഷ്ണനെന്നെന്നെയും ബോധിക്ക നീ
വിക്രമിയെങ്കിൽ ബാഹു വിക്രമംകാട്ടുക രിപു-
ചക്രങ്ങളെയഖിലം കൊന്നുടനിഹ
ശീഘ്രം സുഖമഖിലർക്കും നൽകുവൻ.
 

അരങ്ങുസവിശേഷതകൾ: 

 കൃഷ്ണ ബ്രാഹ്മണൻ പദം ആടുന്നു.
‘വിക്രമി’ പാടുമ്പോൾ ബ്രാഹ്മണർ മാറി കൃഷ്ണനും ഭീമനും അർജ്ജുനനും പ്രവേശിക്കുന്നു.‌