രാജശേഖര ധർമ്മനൂജ രാജവംശജ

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

രാജശേഖര ധർമ്മനൂജ രാജവംശജ
ആജമീഢ കേൾ അനുപമഗുണഗണ
വ്യാജഹീനം വചനം മമ വീര!
രാജവീരരെയെല്ലാമാജിയിൽ ജയിച്ചിട്ടു
പൂജിതമായീടുന്ന രാജസൂയമഖം
നീ ജവമൊടു ചെയ്ക ഭൂജാനേ ഇന്നു തന്നെ
രാജബിംബസദൃശ രാജിതവദന
ചണ്ഡവൈരിനിവഹഖണ്ഡനപടുഭുജ-
ദണ്ഡനാം മാഗധന്റെ മുണ്ഡഭേദനം ചെയ് വാൻ
ചണ്ഡരണാങ്കണത്തിൽ ശൗണ്ഡനാകും ഭീമനെ കോ-
ദണ്ഡധരമർജ്ജൂനം പണ്ഡിത നീയയയ്ക്ക