രാകാശശികോമളവദനേ! 

രാഗം: 

പാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

ജരാസന്ധൻ

ശ്ലോകം
നിജഭുജമഹസാ വിനിർജിതാരി-
ർമഗധനരാധിപതിർമഹേന്ദ്രകല്പഃ
രതിമിവ മദനോ വിഹർത്തുകാമോ
നിജരമണീമനുനീയ വാചമൂചേ.

പദം
രാകാശശികോമളവദനേ! രാജീവദളായതനയനേ!
രാഗം മേ വളരുന്നു ഹൃദി രാജമരാളാഞ്ചിത ഗമനേ!
ക്ഷോണീപതി നികരമശേഷം ക്ഷീണതതേടി മമ ഭുജ മഹസാ
വാണീടുന്നവരധി പുരിയിൽ കാണുന്നില്ലല്ലീ സുദതി?
അനുഗതനാമെന്നോടു ബാലേ അരുതരുതയി മന്ദാക്ഷം തേ
മനസിജശരനിരകളിതെന്നിൽ മധുമൊഴി വാണീടുന്നധികം
കുങ്കുമരൂഷിതമാം നിന്നുടെ കുചയുഗളം മാറിലണച്ചു
അംഗമിദം കുരു പരിരബ്ധം അംബുദനിഭസുരുചിരവേണി
അരുണാധരരസമൻപൊടു നീ ചലമിഴി തന്നാശു പുണർന്നുടൻ
തരുണീമണി മനസിജതാപം തരസാ നീ മോചയ സുദതീ.

അരങ്ങുസവിശേഷതകൾ: 

ജരാസന്ധന്റെ തിരനോക്ക്. പത്നീസമേതനായി പ്രവേശിച്ച് ആടുന്നു