പങ്കജാക്ഷ പാഹി ശൗരേ!

രാഗം: 

മലഹരി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

രാജാവ്(രജാക്കന്മാർ)

ശ്ലോകം
ഹതേ ജഗൽ പ്രാണസുതേന സംഗരേ
ജരാസുതേ തല്പ്രതിരുദ്ധഭൂമിപാഃ
മുകുന്ദമഭ്യേത്യമുകുന്ദമീയുഷാ
പദാംബുജാന്തേ പ്രണതാ ബഭാഷിരേ.

പദം
പങ്കജാക്ഷ പാഹി ശൗരേ!
പങ്കജാലയപതേ!
ശങ്കരാദിവിനുതചരിത ശംവിധേഹി നോ ഹരേ!
ത്വൽ പാദാംബുജം ഭജിപ്പതിന്നു വന്ന ഹേതുവാലെ
കിൽബിഷങ്ങളഖിലവുമകന്നുപോയ് തുലോം
സ്ഥാവരാദിജംഗമങ്ങളിൽ ജനിച്ചു പോകിലോ
താവകീനപാദകമലഭക്തിരസ്തു ശാശ്വതീ
രാജസാഭി ഭൂതരായ ഞങ്ങൾ ചെയ്ത കൽമഷങ്ങൾ
രാജബിംബവദനപോക്കി രക്ഷചെയ്യണം.        
കൃഷ്ണ വാസുദേവ! നതജനാർത്തിഹരണ ഗരുഡവാഹന
വൃഷ്ണിവംശജലധിചന്ദ്ര! വിശ്വനാഥ! തേ നമസ്തു.