തിഷ്ഠ! ഹലായുധ! മുഷ്ടിയുദ്ധമിഹ

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

കിങ്കരൻ(ന്മാർ)

പദം

തിഷ്ഠ! ഹലായുധ! മുഷ്ടിയുദ്ധമിഹ
കർത്തുമദ്യ രേ ഭോ ഭോ
ഒട്ടും ഭയമയി നഹി യുധി ഞങ്ങൾ
പെട്ടെന്നിനി നിൻ തല കൊയ്തീടും
എടുത്തു ഗദ പടുത്വമൊടു നിൻഹതി
തടുത്തു വയം കടുത്ത കോപമൊടുടൻ
കിടത്തി യുധി നിന്നെ ഇന്നുതന്നെ കൊന്നു പിന്നെ യദി
പടുത്വമിഹ വാടാ നൃപതികീട
ഝടിതി മൂഢ! നീ ഗാഢം.