തിഷ്ഠത കിങ്കരരേ യുധി

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

ബലരാമൻ

പദം
തിഷ്ഠത കിങ്കരരേ യുധി യൂയം
മുഷ്ടിയുദ്ധമിഹ കർത്തും ഭോ
പുളച്ചു യുധി വിളിച്ച നിങ്ങളുടയ
തിളച്ചമദമടക്കുവനിനി ഞാൻ
കളിച്ചിഹ വിളിച്ചു ഹലമടിച്ചു ഭുവി നടിച്ചു ഇനി-
പ്പൊളിച്ചുടലതഖിലം രുധിരപടലം
സപദി ചടുലം വിസൃജാമ്യലം.