രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കൊടിയ ഗദാഹതികൊണ്ടു നിന്നുടൽ
പൊടിയതാക്കുവൻ കാണെടാ മൂഢാ!
മടിയതിനില്ല മനസി മേ ശൃണു
ത്ധടിതി വരിക നീ രണഭൂമിയിൽ.
അരങ്ങുസവിശേഷതകൾ:
കൃഷ്ണാർജ്ജുനന്മാർ മാറുന്നു. ജരാസന്ധനും ഭീമനും തമ്മിൽ യുദ്ധം. ഗദായുദ്ധം, ദ്വന്ദ്വയുദ്ധം. ഭീമൻ വളരെ യുദ്ധം ചെയ്ത് ജരാസന്ധനെ വീഴ്ത്തുന്നു, ഇടിച്ചു കൊല്ലുന്നു. ജരാസന്ധൻ വീണ്ടും എഴുന്നേറ്റ് യുദ്ധം ചെയ്യുന്നു. ശ്രീകൃഷ്ണൻ പിന്നിൽ പ്രവേശിച്ച് ഒരു ഇല ചീന്തി രണ്ട് ദിക്കിലേക്കായി എറിഞ്ഞു കാണിച്ചുകൊടുക്കുന്നു. വീണ്ടും യുദ്ധത്തിനായെത്തിയ ജരാസന്ധനെ വീഴ്ത്തി ഒരു കാൽ പൊക്കി വലിച്ചെടുത്ത് ദേഹം രണ്ടാക്കി എറിയുന്നു. ജരാസന്ധൻ മരിയ്ക്കുന്നു. വീണിടത്തു തിരശ്ശീല പിടിച്ച് മാറുന്നു. കൃഷ്ണനും ഭീമാർജ്ജുനന്മാരും തടവിലിട്ട രാജാക്കന്മാരെ മോചിപ്പിക്കുന്നു. ജരാസന്ധപുത്രനെ രാജാവാക്കി വാഴിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ച് പോകുന്നു