രാവണനായ നിശാചരപാപൻ

രാഗം: 

മലഹരി

താളം: 

അടന്ത

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

രാവണനായ നിശാചരപാപൻ‍ തവ വരത്താൽ‍ മത്തനായി

ദേവകളെയുമെല്ലാംബാധിപ്പിച്ചീടുന്നു

കേവലമൊരൊഴിവുമില്ല നിനച്ചാൽ‍ പാഹി സാരസസംഭവദേവ !

പൃഥ്വീദേവരെയെല്ലാം കൊന്നുതിന്നീടുന്നു വൃദ്ധതാപസരെയുമെല്ലാം

മർത്യജാതികളെയും ബാധിപ്പിച്ചീടുന്നു

അത്തൽ‍ പൊരുതു കഷ്ടം ലോകങ്ങൾക്കെല്ലാം

സൂര്യചന്ദ്രർക്കു സ്വൈര്യം സഞ്ചരിച്ചുകൂട ആര്യമാരുതനുമവ്വണ്ണം

ധരണിയുമതിയായി പീഡിച്ചീടുന്നല്ലോ

പരവശനായി ശേഷന്‍ താനും ഭാരതത്താൽ