രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഏവം പറഞ്ഞു മുനിമാരൊടു മാമുനീന്ദ്രൻ
താവജ്ജഗാമ നൃപനാശു സുമന്ത്രരോടും
സൌവർണ്ണ ചാപലതികാ ലാസമാനപാണി-
രന്ത:പുരം സപദി പുക്കു ജഗാദ ദാരാന്‍
മാനേലുംമിഴിയാളേ , ബാലേ , തേനോലും മൃദുവചനെ , സുതനോ ,
ഹേ ദേവീ കൌസല്യേ , കല്യേ , കാതരനയനേ , കമനീയാംഗീ ,
സന്താപം സുതരില്ലാത്തതിനാൽ ചിന്തയിലധികം വളരുകയാലേ
ഇന്ദ്രാദികളടികൂപ്പും നമ്മുടെ സന്തതഗുരുവോടുരചെയ്തിതു ഞാൻ
ഗുരുവരുൾചെയ്തതു ഹയമേധത്താൽ സുരരുടെ മോദം ചെയ്യേണമെന്നും
തരസാ നാമിനി ദീക്ഷിക്കേണം സരസിജനയനേ , കരിവരഗമനേ