മുനിവര തപോനിധേ

രാഗം: 

മുഖാരി

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

ദശരഥൻ

മനുകുലമഹിപന്മാരാണ്ടെഴും രാജധാന്യാം

കനിവൊടു ധരണീം താം രക്ഷചെയ്താളുമപ്പോള്‍

നരവരനജനാകും ഭൂമിപന്‍തന്‍റെ സൂനുര്‍

ദ്ദശരധനരപാലന്‍ താം വസിഷ്ഠം ബഭാഷേ

മുനിവര തപോനിധേ , മഹിതചരിത

സരസിജഭവാത്മജ , മല്‍ഗുരോ , സാദരം

വിരവിലടിയനുടെ വാക്കു നീ കേൾക്ക