മാഗധിയെന്നുടെ ഗർഭമിദാനീം

രാഗം: 

നവരസം

താളം: 

ചെമ്പ

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

കൈകേയി

മാഗധിയെന്നുടെ ഗർഭമിദാനീം

മാനിനി പാരം കനത്തീടുന്നല്ലോ

കൌസല്യേ, മെല്ലെ നടപ്പാനെനിക്കു

പാദങ്ങൾ പാരം കുഴഞ്ഞുപോകുന്നു