മന്ത്രിവര്യൻ‍ സുമന്ത്രൻ‍ ചൊന്നതു

രാഗം: 

സാവേരി

ആട്ടക്കഥ: 

പുത്രകാമേഷ്ടി

മന്ത്രിവര്യൻ‍ സുമന്ത്രൻ‍ ചൊന്നതു കേട്ടു രാജാ

ചിന്തയിൽ‍ മോദമോടും കൊണ്ടുവന്നു മുനീന്ദ്രം

ബന്ധുരാങ്കന്മഹാത്മാ പുത്രകാമേഷ്ടിയപ്പോൾ‍

സന്തതം വേദമൂലം ചെയ്‌വതിന്നുദ്യമിച്ചു