ഭൂപാലമണേ , കേട്ടീടുക

രാഗം: 

സാവേരി

താളം: 

അടന്ത

ആട്ടക്കഥ: 

പുത്രകാമേഷ്ടി

കഥാപാത്രങ്ങൾ: 

സുമന്ത്രൻ

ഭൂപാലമണേ , കേട്ടീടുക നീ ദേവമുനി ചൊന്നതു ഞാൻ‍ ചൊൽവൻ‍

സൂര്യാന്വയമതിലുളനാം ദശരഥൻ‍ ധരണിയെ രക്ഷിക്കും കാലം

സുതരില്ലാഞ്ഞാൽ‍ വൈഭണ്ടകമുനി സുതകാമേഷ്ടി ചെയ്തിടുമെന്നാൽ‍

സുതരുണ്ടാകും എന്നരുളി മുനി അതിനാലവനെ വരുത്തീടേണം